പയ്യോളിയിൽ മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഞായറാഴ്ച വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും

news image
Feb 22, 2025, 1:13 am GMT+0000 payyolionline.in

 

പയ്യോളി : മഹാത്മാ എഡ്യൂക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ്‌ (MECT PAYYOLI ) ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 23 ഞായറാഴ്ച വൈകുന്നേരം 5മണിക്ക് പയ്യോളി നഗരസഭ ഓഫീസിനു സമീപം നിർവഹിക്കും.

 

പയ്യോളി കേന്ദ്രമായി പ്രവർത്തനം ആരംഭിക്കുന്ന, ചാരിറ്റി, ക്ഷേമം, വിദ്യാഭ്യാസം, എന്നീ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്തിനുള്ള കൂട്ടായ്മയാണ് മഹാത്മാ എഡ്യൂക്കേഷണൽ &ചാരിറ്റബിൾ ട്രസ്റ്റ്‌. ഈ കൂട്ടായ്മ പയ്യോളിയുടെ സാംസ്‌കാരിക മുഖം കൂടിയാണ്.ട്രസ്റ്റിനു വേണ്ടി പയ്യോളി നഗരത്തിന്റ ഹൃദയഭാഗത്ത് 1500sqft വിസ്തൃതിയുള്ള ഒരു ഓഫീസ് കെട്ടിടമാണ് ഒരുക്കിയിട്ടുള്ളത്. 200പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഒരു ഓഡിറ്റോറിയം, 50പേർക്ക് സൗകര്യമുള്ള എ സി സൗകര്യമുള്ള മറ്റൊരു ഓഡിറ്റോറിയം, ഓഫീസ് സൗകര്യം എന്നിവ ഇവിടെയുണ്ട്.

 

ഓഡിറ്റോറിയം ഉദ്ഘാടനം ബഹു ഡി സി സി പ്രസിഡണ്ട്‌ അഡ്വ :കെ പ്രവീൺ കുമാർ നിർവഹിക്കും. ഓഫീസ് ഉദ്ഘാടനം നഗരസഭ ചെയർമാൻ വി കെ അബ്ദുറഹിമാൻ നിർവഹിക്കും.പത്രസമ്മേളനത്തിൽ ട്രസ്റ്റ്‌ ചെയർമാൻ കെ ടി വിനോദ്, സെക്രട്ടറി പി എൻ അനിൽകുമാർ, ട്രഷറര്‍ പി എം അഷ്‌റഫ്‌, ട്രസ്റ്റി മെമ്പർമാരായ ശീതൾ രാജ്, ആർ ടി ജാഫർ,പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ പ്രവീൺ നടുക്കുടി പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe