പയ്യോളി : പയ്യോളി റെയിൽവേ ഗേറ്റ് മിനി ലോറി ഇടിച്ച് തകർന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെ പയ്യോളി ടൗണിലെ രണ്ടാം ഗേറ്റ് ആണ് മിനി ലോറി ഇടിച്ച് തകർന്നത്.കൊണ്ടോട്ടിയിൽ നിന്ന് പയ്യോളി തീരദേശത്ത് വീട്ടിലേക്ക് കൊണ്ടുപോകുന്ന കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ കയറ്റിയ ലോറി ആണ് ഗേറ്റിനിടിച്ചത്.
സംഭവത്തെത്തുടർന്ന് രണ്ടാം ഗേറ്റ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുകയാണ്. റെയിൽവേയുടെ മെക്കാനിക്കൽ വിഭാഗം ജീവനക്കാർ എത്തിയശേഷം തുടർനടകൾ സ്വീകരിക്കുകയുള്ളൂ.എതിശയിൽ വന്ന സ്കൂൾ ബസ്സിന് സൈഡ് കൊടുത്തപ്പോൾ ലോറിക്ക് മുകളിലുള്ള ഇരുമ്പ് ദണ്ഡ് ഗേറ്റിന്റെ ഒരു ഭാഗത്ത് കുടുങ്ങുകയായിരുന്നു എന്നാണ് ഡ്രൈവറുടെ വിശദീകരണം. വൈകുന്നേരത്തെ സ്വഭാവികമായ തിരക്കിനിടയില്‍ ഒരു ഗേറ്റ് അടച്ചതിനെ തുടർന്ന് പയ്യോളി ടൗണിൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്.