പയ്യോളി: പയ്യോളിയിൽ വൻതോതിൽ ഉള്ള മയക്കുമരുന്ന് പിടികൂടി. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ പയ്യോളി ബീച്ച് റോഡിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഇപ്പോൾ മണിയൂർ താമസിക്കുന്ന പയ്യോളി സ്വദേശിയായ യുവാവിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. 2.45 ഗ്രാം എംഡിഎംഎയും 6.87 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഡാൻസാഫ് ടീമാണ് പയ്യോളിയിലെ മയക്കുമരുന്ന് വേട്ടയ്ക്ക് നേതൃത്വം നൽകിയത്.