പയ്യോളി : ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു. അയനിക്കാട് പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് വൈകിട്ട് നാലോടെയാണ് മത്സ്യം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്.


കൾവേർട്ട് നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം വഴിതിരിച്ചു വിടുന്ന ഭാഗത്താണ് അപകടമുണ്ടായത്. നിറയെ ലോഡുമായി കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇൻസിനേറ്റർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാരപരക്കുകളുടെ രക്ഷപ്പെട്ടു. അതേസമയം ലോറിയിൽ നിന്ന് ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം പുറത്തേക്കൊഴുകുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്.


