പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ‘ആയുഷ്മാൻ ഭവ’ ക്യാമ്പും എബിഎച്ച്എ രജിസ്ട്രേഷനും

news image
Oct 3, 2023, 2:03 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളി താലൂക്ക് ആയുർവേദ ആശുപത്രിയിൽ ‘ആയുഷ്മാൻ ഭവ’ ക്യാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഷെജിമിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടർ ജിമിൻ സിഎം സ്വാഗതം പറഞ്ഞു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ റോബിൻ മേരി ടി പരിപാടിയുടെ ഉദ്ദേശല ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും വിവിധ പദ്ധതികളെക്കുറിച്ചും  സംസാരിച്ചു. ചെയർമാൻ ഉൾപ്പെടെ 71 പേർക്ക് എ ബി എച്ച്  തിരിച്ചറിയൽ രേഖ നൽകി. ആശുപത്രിയിലെ ഡോക്ടർമാരും, മറ്റു ജീവനക്കാരും, കിടപ്പുരോഗികളും, വാർഡിലെ ജനങ്ങളും പരിപാടിയിൽ പങ്കാളികളായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe