പയ്യോളി നഗരസഭയിൽ ഹരിത കർമ്മ സേനയിലേക്ക് 10 ഒഴിവുകൾ; വനിതകൾക്ക് അവസരം

news image
Oct 19, 2025, 9:55 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി നഗരസഭയുടെ ശുചിത്വമിഷൻ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹരിത കർമ്മ സേനയിലേക്ക് പുതിയ അംഗങ്ങളെ ക്ഷണിക്കുന്നു. നിലവിൽ 10 ഒഴിവുകളാണുള്ളത്. വനിതകൾക്ക് മാത്രമാണ് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം.

നഗരസഭയുടെ വിവിധ വാർഡുകളിൽ അജൈവ മാലിന്യം ശേഖരിക്കുന്നതിനും, അവ തരംതിരിച്ച് സംസ്കരണ കേന്ദ്രത്തിലേക്ക് കൈമാറുന്നതുമാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ പ്രധാന ചുമതല. പരിസ്ഥിതി സൗഹൃദപരമായ ഈ ജോലിക്ക് താത്പര്യമുള്ളവരും, സമൂഹത്തിൽ ശുചിത്വ ബോധം വളർത്താൻ പ്രതിജ്ഞാബദ്ധരുമായവർക്ക് അപേക്ഷിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe