പയ്യോളി:തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യോളി മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പട്ട മുസ്ലിം ലീഗ് കൗൺസിലർമാർക്ക് മുനിസിപ്പൽ എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം’മുന്നേററം’ മണ്ഡലം ലീഗ് ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എം എസ്.എഫ് പ്രസിഡണ്ട് മുഹ്സിൻ മുന്ന അധ്യക്ഷഷത വഹിച്ചു.എം.എസ്.എഫ് സംസ്ഥാന സമിതി അംഗം അഷ്ഫില ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ ചെയർപേഴ്സൺ എൻ.സാഹിറ,പി.വി അഹമ്മദ്,എ.പി റസാഖ്,എ.പി കുഞ്ഞബ്ദുള്ള,ബഷീർ മേലടി,വി.കെ അബ്ദുറഹിമാൻ, കെ.പി.സി ശുക്കൂർ ,പി.കുഞ്ഞാമു,മിശ്രി കുഞ്ഞമ്മദ് പ്രസംഗിച്ചു. ഷാക്കിർ വി.കെ സ്വാഗതവും റസീബ് നന്ദിയും പറഞ്ഞു
