പയ്യോളി: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനും എൽ.ഐ.സി ഏജന്റുമായ പരപ്പിൽ വേലായുധൻ (75) അന്തരിച്ചു. അടിയന്തരാവസ്ഥയ്ക്കെതിരെ നടത്തിയ സമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തപസ്യ ആർട്സ് കോളേജ് മാനേജർ, തപസ്യ കലാസാഹിത്യ വേദി പയ്യോളി യൂണിറ്റ് സെക്രട്ടറി, ശ്രീനാരായണ ഭജനമഠം സംഘം ഡയറക്ടർ ബോർഡ് അംഗം തുടങ്ങി വിവിധ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
ഭാര്യ: സുശീല (ആർ.ഡി ഏജന്റ്, പയ്യോളി പോസ്റ്റ് ഓഫീസ്). മക്കൾ: പ്രവീൺകുമാർ, പ്രഫൽകുമാർ (ഇരുവരും ബഹ്റൈൻ), പ്രബിത
മരുമക്കൾ: ഷബിന (കേരള ഗ്രാമീൺ ബാങ്ക്, നന്ദി ബസാർ), നിമിഷ (സയൻസ് സെന്റർ, വടകര), സുരേഷ് (വടക്കേ കൊളവി, ബഹ്റൈൻ)
സഹോദരങ്ങൾ: ജാനു, നാരായണി, കല്യാണി (കല്ലു), പരേതയായ പെണ്ണൂട്ടി സഞ്ചയനം വെള്ളിയാഴ്ച നടക്കും.
