പയ്യോളി : പയ്യോളിയില്‍ ഗാന്ധി ചിത്രം വികൃതമാക്കിയ സംഭവത്തിൽ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പയ്യോളി ബസ്റ്റാന്റിലെ ലയൺസ് ക്ലബ് ബസ്സ് വൈറ്റിംഗ് ഷെഡിലെ ചുമരിൽ പയ്യോളി നഗരസഭ ശുചിത്വ മിഷന്റെ ഭാഗമായി തയ്യാറാക്കിയ മഹാത്മാ ഗാന്ധി ചിത്രം ആണ് കരി ഓയിൽ ഉപയോഗിച്ച് സാമൂഹ്യ ദ്രോഹികൾ വികൃതമാക്കിയത്. സാമൂഹികദ്രോഹപരമായ ഈ നടപടിയുമായി ബന്ധപ്പെട്ട് നഗരസഭയുടെ പരാതിയെത്തുടർന്ന് പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാന്ധി ചിത്രം വികൃതമാക്കിയ നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
\