പയ്യോളി: പയ്യോളി ലയൺസ് ക്ലബിന്റെ നാല്പത്തിയൊന്നാം സ്ഥാനാരോഹണ ചടങ്ങ് ലയൺസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. ലയൺ വിനീഷ് വിദ്യാധരൻ PMJF ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ലബ് പ്രസിഡന്റ് ലയൺ രവീന്ദ്രൻ കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ലയൺ ജിതേഷ് എം.പി സ്വാഗതം ആശംസിച്ചു. പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി ലയൺ എം. ഫൈസൽ (പ്രസിഡന്റ്), ലയൺ ഡെന്നിസൺ. (സെക്രട്ടറി), ലയൺ ഉമേഷ് യു. (ട്രഷറർ) എന്നിവരെ ചടങ്ങിൽ സ്ഥാനാരോഹണം ചെയ്തു.
ലയൺസ് ക്ലബിന്റെ സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി, നന്തി സ്വദേശിയായ ജനാർദ്ദനന്റെ ചികിത്സാ സഹായ ഫണ്ടിലേക്കുള്ള ധനസഹായം ചടങ്ങിൽ വെച്ച് കൈമാറി.
ലയൺ മിനി പി.എസ്. നായർ, ലയൺ പി. ഹരിദാസ് മാസ്റ്റർ, ലയൺ മോഹനൻ പി., ലയൺ ടി.പി. നാണു, ലയൺ സദാനന്ദൻ കാവിൽ, ലയൺ ഷമീർ, ലിയോ സന യാസർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയ ക്ലബ് സെക്രട്ടറി ലയൺ സെന്നിസൺ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
