പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്ത് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ആനങ്ങാടി കടലുണ്ടിനഗരം തീരത്തെ നവാസ് തലക്കലത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം.
മത്സ്യബന്ധനത്തിടെ വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നവാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾക്കും അപകടത്തിൽ പരിക്കുണ്ട്.