പരിധിയില്ലാതെ എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാം; പുതിയ ക്രെഡിറ്റ് കാർഡുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്

news image
May 10, 2025, 3:25 pm GMT+0000 payyolionline.in

പരിധിയില്ലാത്ത ക്രെഡിറ്റ് കാ‍ർഡ് ലോഞ്ച് ആക്സസ് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാ‍ർഡുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. സൗജന്യ അൺലിമിറ്റഡ് എയർപോർട്ട് ലോഞ്ച് ആക്‌സസ് നൽകുന്ന ക്രെഡിറ്റ് കാ‍ർഡാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സോളിറ്റയർ ക്രെഡിറ്റ് കാർഡിൽ പ്രൈമറി കാർഡ് ഉടമകൾക്കും ആഡ്-ഓൺ കാർഡ് ഉടമകൾക്കും പരിധിയില്ലാത്ത ആഭ്യന്തര, അന്തർദേശീയ ലോഞ്ച് ആക്‌സസ് ലഭിക്കും.കാർഡിൽ വിദേശ പണ വിനിമയത്തിന് പ്രത്യേക ട്രാൻസാക്ഷൻ നിരക്കുകൾ വേണ്ടാത്ത സീറോ ഫോറെക്സ് മാർക്കപ്പ് സേവനങ്ങളും ലഭ്യമാകും. നിലവിലുള്ള കൊട്ടക് കാർഡുകളിലെ റിവാർഡ് പോയിന്റുകൾ കൈമാറാനുമാകും. സോളിറ്റയർ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കാർഡ് സൗജന്യമാണ്.
കൊട്ടക് സോളിറ്റയർ ക്രെഡിറ്റ് കാർഡിന്റെ അൺലിമിറ്റഡ് ഡൊമസ്റ്റിക്, ഇന്റർനാഷണൽ എയർപോർട്ട് ലോഞ്ച് ആക്‌സസുകൾ ലഭിക്കും.പ്രീമിയം ക്രെഡിറ്റ് കാർഡ് ആണിത്. കൊട്ടക് മഹീന്ദ്ര ബാങ്ക് സോളിറ്റയർ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുന്ന കാ‍ർഡാണിത്. മറ്റുള്ളവർക്ക് കാർഡിന് പ്രതിവർഷം 25,000 രൂപയാണ് ചിലവ്. ഉപഭോക്താകൾ മെമ്പ‍ർഷിപ്പിനായി പ്രത്യേക ഫീസ് ഒന്നും നൽകേണ്ടതില്ല. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന കാലയളവിൽ ഉപഭോക്താക്കൾ ബാങ്കിൻ്റെ സോളിറ്റയർ ബാങ്ക് അക്കൗണ്ട് പ്രോഗ്രാമിൽ തുടരേണ്ടതുണ്ട്.

ഏതൊക്കെ അക്കൗണ്ട് ഉടമകൾക്കാണ് കാർഡ് ലഭിക്കുക?

കൊട്ടക് സോളിറ്റയർ പ്രോഗ്രാമിൽ നിന്ന് പുറത്ത് പോയാൽ കാ‍ർഡിന് 25,000 രൂപ ഈടാക്കും.
കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പുതിയ കാർഡാണ് ഈ സോളിറ്റെയർ ക്രെഡിറ്റ് കാർഡ്. പരിധിയില്ലാത്ത വിമാനത്താവള ആക്‌സസാണ് പ്രധാന സവിശേഷത. കൊട്ടക് സോളിറ്റയർ സേവിംഗ്‌സ് അക്കൗണ്ട് ഉടമകൾക്കും കറന്റ് അക്കൗണ്ട് ഉടമകൾക്കും കാർഡ് സൗജന്യമായി ലഭിക്കും. മറ്റുള്ളവർക്ക് പ്രതിവർഷം 25,000 രൂപയാണ് കാ‍ർഡിന് ചിലവാകുക.
ആഭ്യന്തര, അന്തർദേശീയ എയർപോർട്ടുകളിലെ ലോഞ്ച് ആക്സസ് പരിധിയില്ലാത്തതാണ്. പ്രൈമറി കാർഡ് ഉടമകൾക്കും ആഡ്-ഓൺ കാർഡ് ഉടമകൾക്കും ഈ ആക്സസ് ലഭ്യമാണ്. ഒരു വർഷത്തിനുള്ളിൽ 2 ആഭ്യന്തര ലോഞ്ച് ആക്‌സസും ഒരു വർഷത്തിനുള്ളിൽ 2 അന്താരാഷ്ട്ര ലോഞ്ച് ആക്‌സസും ലഭിക്കും. അന്താരാഷ്ട്ര ലോഞ്ചിന് ക്രെഡിറ്റ് കാർഡിൽ നിന്ന് വാലിഡേഷൻ ചാർജായി ഒരു ഡോള‍ർ ഈടാക്കും. കൂടാതെ ഏഴു പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ അത് പഴയപടിയാകും. ഡൊമസ്റ്റിക് ലോഞ്ചിന് ക്രെഡിറ്റ് കാർഡിൽ നിന്ന് 2 രൂപയാണ് പ്രത്യേക നിരക്കായി ഈടാക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe