കാസര്‍ഗോഡ് കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെ പൊലീസ് വാഹനത്തില്‍ ഇടിച്ച് കാര്‍ നിര്‍ത്താതെ പോയി. പോലീസ് ഡ്രൈവര്‍ രാഗേഷിന് കൈക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാത്രി കുറ്റിക്കോലില്‍ വാഹന പരിശോധനക്കിടെയാണ് സംഭവം.
സംശയകരമായ സാഹചര്യത്തില്‍ വന്ന മാരുതി ആള്‍ട്ടോ കാര്‍ പരിശോധിക്കുന്നതിനിടെ പോലീസ് വാഹനത്തില്‍ ഇടിച്ച ശേഷം ബന്തടുക്ക ഭാഗത്തേക്ക് ഓടിച്ചു പോയി. പോലീസ് പിന്തുടര്ന്നപ്പോള് ബന്തടുക്ക ഭാഗത്ത് നിന്ന് പോലീസ് ജീപ്പിന് ഇടിച്ച് വീണ്ടും കടന്നു പോയി.
കാര്‍ പിന്തുടര്ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ പള്ളത്തിങ്കാല്‍ വെച്ച് കാര്‍ വീണ്ടും പോലീസ് ജീപ്പിനിടിച്ചതോടെ പോലീസ് വാഹനം റോഡിന് പുറത്തേക്ക് തെന്നിമാറി. ഇതിനിടെയാണ് CPO രാഗേഷിന് പരിക്കേറ്റത്. കൈക്ക് മുറിവേറ്റ രാഗേഷ് ചികിത്സ തേടി.
അപകടമുണ്ടാക്കി രക്ഷപ്പെട്ട KL14 Q 1178 മാരുതി ALTO കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.