പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച്ചു
മലപ്പുറം: മൂത്തേടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷഫലം ഇന്ന് വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ ബന്ധുക്കൾ നിലമ്പൂർ ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാരപ്പുറം സ്വദേശിയായ 15 കാരിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.