പരീക്ഷയോ ഫീസോ ഇല്ല; ഔഷധിയിൽ ജോലി നേടാം; വിവിധ തസ്തികകളിൽ ഒഴിവ്

news image
Jan 4, 2026, 4:21 am GMT+0000 payyolionline.in

ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐ.എം.) കേരള ലിമിറ്റഡിൽ (ഔഷധി) വിവിധ തസ്‌തികകളിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. അക്കൗണ്ട്സ് അസിസ്റ്റന്റ്, ട്രെയിനി ഡോക്ടർ (Male), ട്രെയിനി ഡോക്ടർ (Female) തുടങ്ങിയ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. ALSO READ: 2025 ൽ ഹാട്രിക് റെക്കോഡിട്ട് PSC; വിവിധ തസ്തികകളിലായി നിയമന ശുപാർശ നൽകിയത് 36,813 ഉദ്യോഗാർഥികൾക്ക് അക്കൗണ്ട്സ് അസിസ്റ്റന്റിന് CA-ഇന്റർ യോഗ്യത. 26,750 രൂപയാണ് ശമ്പളം. ട്രെയിനി ഡോക്ടറിന് അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബി.എ.എം.എസ് (BAMS) ബിരുദമാണ് യോഗ്യത. മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 26,500 രൂപയാണ് ശമ്പളം. അക്കൗണ്ട്സ് അസിസ്റ്റന്റിന് 18 – 41 വയസുവരെയും ട്രെയിനി ഡോക്ടറിന് 22 – 41 വയസുവരെയുമാണ് പ്രായപരിധി. താൽപ്പര്യമുള്ളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അപേക്ഷകർ ഔഷധിയുടെ വെബ്‌സൈറ്റിൽ https://www.oushadhi.org/careers ലഭ്യമായ ഗൂഗിൾ ഫോമിലും വിവരങ്ങൾ സമർപ്പിക്കേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe