പറശ്ശിനിക്കടവ്: പറശ്ശിനി മടപ്പുര തറവാട്ടിൽ പുല ബാധകമായതിനാൽ ഓഗസ്റ്റ് 11 വരെയുള്ള പന്ത്രണ്ട് ദിവസം പകൽ 2.30 മുതൽ വൈകിട്ട് 4.30 വരെ വെള്ളാട്ടം (ചെറിയ മുത്തപ്പൻ) മാത്രമേ കെട്ടിയാടുകയുള്ളൂ.
രാവിലെ നടത്താറുള്ള തിരുവപ്പന വെള്ളാട്ടവും സന്ധ്യക്കുള്ള വെള്ളാട്ടവും ഉണ്ടായിരിക്കില്ല. രാവിലെ 5.30 മുതൽ രാത്രി 8.30 വരെ മടപ്പുരയ്ക്ക് അകത്ത് പ്രവേശനമുണ്ടാകും.
കൂടാതെ പ്രസാദം, ചായ എന്നിവയുടെ വിതരണം, അന്നദാനം, കുട്ടികൾക്കുള്ള ചോറൂൺ വഴിപാടുകളും സാധാരണ പോലെ തുടരുന്നതാണ്.