റിയാദ് : സൗദി അറേബ്യയിൽ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ നീക്കവുമായി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം. കിയോസ്കുകളിലും സെൻട്രൽ മാർക്കറ്റുകളിലും മറ്റ് സ്ഥാപനങ്ങളിലും പുകയില ഉൽപ്പന്നങ്ങൾ നിരോധിക്കാനുള്ള കരട് നിർദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇത് അന്തിമമാക്കുന്നതിന് മുന്നോടിയായി പൊതു ജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പബ്ലിക് സർവ്വെ പ്ലാറ്റ്ഫോമായ ഇസ്തിറ്റ്ലയിൽ മന്ത്രാലയം ഈ നിർദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് നിയമത്തിൽ രാജ്യത്ത് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശ പ്രകാരം, സൗദ് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമായിരിക്കണം പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന. കൂടാതെ, കടകളിൽ എത്തുന്നവർക്ക് കാണാൻ കഴിയാത്ത രീതിയിലായിരിക്കണം പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിക്കേണ്ടത്. 18 വയസ്സിന് താഴെയുള്ള ആർക്കും പുകയില വിൽക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നുണ്ട്. പുകയില വാങ്ങുന്നയാളോട് വയസ്സ് വ്യക്തമാക്കുന്നതിന്റെ തെളിവ് സ്ഥാപനത്തിന് ആവശ്യപ്പെടാവുന്നതാണ്. ക്യാഷ് കൗണ്ടറിന് മുകളിലായി പുകവലിയുടെ ദോഷ വശങ്ങൾ അറിയിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പ് സ്ഥാപിക്കണം. ഒപ്പം 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയില വിൽക്കാൻ പാടില്ലെന്ന നിർദേശവും വെക്കണം. പുകയില ഉൽപ്പന്നങ്ങളുടെ പരസ്യവും പ്രചാരണവും നിരോധിക്കുന്നതും കരട് നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പൊതു ഇടങ്ങളിൽ പുകവലിക്കാനും പാടില്ല. ഇതു സംബന്ധിച്ച മുന്നറിയിപ്പും കടകളിൽ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
- Home
- Latest News
- പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ സൗദിയില്‍ നീക്കം
പലചരക്ക് കടകളില്‍ ഉള്‍പ്പടെ പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നിരോധിക്കാൻ സൗദിയില്‍ നീക്കം
Share the news :
![news image](https://payyolionline.in/wp-content/uploads/2025/02/payyoli-add-Recovered-34.jpg)
Feb 11, 2025, 7:18 am GMT+0000
payyolionline.in
കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും വെറുതെ വി ..
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം; 46 അംഗ ജില്ലാകമ്മിറ്റി, 10 പുതുമുഖങ്ങൾ
Related storeis
സിപിഐ എം തൃശൂർ ജില്ലാ സമ്മേളനം; 46 അംഗ ജില്ലാകമ്മിറ്റി, 10 പുതുമുഖങ്ങൾ
Feb 11, 2025, 7:21 am GMT+0000
കൊക്കെയ്ൻ കേസിൽ നടന് ഷൈന്‍ ടോം ചാക്കോ ഉൾപ്പെടെ മുഴുവൻ പ്രതികളേയും...
Feb 11, 2025, 7:15 am GMT+0000
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലികൾ; മാന്നാറിലെ ഉൽപാദന കേന്ദ്രം പൂട്ടി
Feb 11, 2025, 7:12 am GMT+0000
ഗുരുതര അശ്ലീല പരാമർശം: രൺവീറിനോട് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ്; എപ...
Feb 11, 2025, 7:11 am GMT+0000
വാട്സ്ആപ്പ് ഹാക്കിങ്: തട്ടിപ്പുകൾ അറിയുക, സുരക്ഷ ഉറപ്പാക്കുക
Feb 11, 2025, 6:29 am GMT+0000
ആധാർ കാർഡ് കൈവശമില്ലേ? ഡിജിറ്റൽ ആധാർ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം
Feb 11, 2025, 6:14 am GMT+0000
More from this section
രാത്രി 12 മണിക്ക് ബ്രോസ്റ്റഡ് ചിക്കൻ ചോദിച്ചെത്തി ; തീർന്നുപോയെന്ന്...
Feb 11, 2025, 6:10 am GMT+0000
എന്റെ പൊന്നേ….!!! സ്വർണം പവന് 64000 കടന്നു പണിക്കൂലിയും ചേർന്...
Feb 11, 2025, 5:49 am GMT+0000
അപ്പോളോ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് ; വടകരയിൽ പരാ...
Feb 11, 2025, 5:12 am GMT+0000
സിനിമാ നിർമാണത്തിനായി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ
Feb 11, 2025, 5:05 am GMT+0000
പാതി വില തട്ടിപ്പ്: 918 പേരിൽ നിന്ന് 6.32 കോടി തട്ടിയെന്ന പരാതിയിൽ ...
Feb 11, 2025, 3:43 am GMT+0000
മൂന്നംഗ കുടുംബത്തെ അഞ്ച് ദിവസം ഡിജിറ്റൽ അറസ്റ്റ് ചെയ്തു; തട്ടിയെടുത...
Feb 11, 2025, 3:38 am GMT+0000
സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ കാട്ടാനയുടെ ആക്ര...
Feb 11, 2025, 3:32 am GMT+0000
വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റെയിൽവേയുടെ പരിഗ...
Feb 11, 2025, 3:27 am GMT+0000
അമൃതം പൊടിയിൽ ചത്തുണങ്ങിയ പല്ലി; മാന്നാറിലെ ഉല്പാദന കേന്ദ്രത്തിന് പ...
Feb 10, 2025, 4:02 pm GMT+0000
മകളുടെ വിവാഹത്തിനേക്കാൾ ആഡംബരത്തിൽ അയൽക്കാരന്റെ മകളുടെ കല്യാണം, അസ...
Feb 10, 2025, 3:54 pm GMT+0000
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു
Feb 10, 2025, 3:53 pm GMT+0000
തെരുവുനായ ആക്രമിച്ചത് വീട്ടിൽ പറഞ്ഞില്ല; ആലപ്പുഴയിൽ പേവിഷ ബാധയേറ്റ്...
Feb 10, 2025, 3:41 pm GMT+0000
പത്തനംതിട്ടയിൽ അഗ്നിവീർ കോഴ്സ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; അധ്യാ...
Feb 10, 2025, 2:30 pm GMT+0000
ആന എഴുന്നള്ളത്ത്: ഹൈക്കോടതി ഉത്തരവിനെതിരെ പൂരപ്രേമി സംഘം സുപ്രീം കോ...
Feb 10, 2025, 1:57 pm GMT+0000
ക്ലാസിൽ സംസാരിച്ചവരുടെ പേര് ബോർഡിലെഴുതി; നെയ്യാറ്റിൻകരയിൽ എട്ടാം ക്...
Feb 10, 2025, 1:40 pm GMT+0000