പയ്യോളി: പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞവും അഷ്ടമിരോഹിണി ആഘോഷവും ആരംഭിച്ചു. തന്ത്രി തരണം നല്ലൂർ തെക്ക്നിടത്ത് പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭാഗവത സപ്താഹയജ്ഞത്തിന് ഭദ്രദീപം തെളിയിച്ചു.
യജ്ഞാചാര്യർ പെരിഗമന ജയകൃഷ്ണൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. ഗോപിനാഥൻ മടിയാരി അധ്യക്ഷത വഹിച്ചു. പി ആർ കെ ദിനേശൻ, പിപി ജനാർദ്ദനൻ നായർ, പ്രജീഷ് പുനത്തിൽ, അശോകൻ പുതിയോട്ടിൽ എന്നിവർ പ്രസംഗിച്ചു. യജ്ഞം ആറാം തീയതി സമാപിക്കും.