പവർ പെട്രോളും സാദാ പെട്രോളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സംശയമാണോ? അറിയാം ഇവയുടെ പ്രയോജനം

news image
Aug 9, 2025, 3:34 pm GMT+0000 payyolionline.in

പമ്പിലേക്ക് ഇന്ധനം നിറയ്ക്കാനായി വാഹനവുമായി എത്തുമ്പോൾ ചെറിയ ഒരു സംശയം ഉണ്ടാകാറുണ്ട് പവർ പെട്രോൾ അടിക്കണമോ എന്ന്. പവർ പെട്രോളും അല്ലെങ്കിൽ എക്സ്ട്രാ പ്രീമിയം പെട്രോളും സാധാരണ പെട്രോളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മിക്കവർക്കും അറിയുകയും ഇല്ല. വില വ്യത്യാസം മാത്രമാണ് ഇവ തമ്മിലുള്ള മിക്കവർക്കും അറിയാവുന്ന ഒരു വേർതിരിവ്.

ഒക്ടെയ്ൻ റേറ്റിങ്

ഇവ തമ്മിലുള്ള വ്യത്യാസം എന്താണെെന്ന് മനസിലാക്കാൻ ഒക്ടെയ്ൻ റേറ്റിങ് എന്താണെന്ന് ആദ്യം മനസിലാക്കണം. എൻജിന്റെ കംപ്രഷൻ ചേംബറിൽ എത്തുന്ന ഇന്ധനം നേരത്തെ കത്തുന്നതിനെയോ (premature ignition) നോക്കിങ്ങിനെയോ (knocking) പ്രതിരോധിക്കാനുള്ള ശേഷിയാണ് ഒക്ടെയ്ൻ റേറ്റിങ് കൊണ്ട് സൂചിപ്പിക്കുന്നത്.

സാധാരണ പെട്രോളിന്റെ ഒക്ടെയിൻ റേറ്റ് 87 അല്ലെങ്കിൽ 91 ആയിരിക്കും. എന്നാൽ പ്രീമിയം പെട്രോളിന് ഇത് 91 മുതൽ 98 വരെ ആയിരിക്കും ഉണ്ടായിരിക്കുക.

ഡിറ്റർജന്റുകൾ

സാധാരണ പെട്രോളിലും പ്രീമിയം പെട്രോളിലും അടങ്ങിയിരിക്കുന്ന ഡിറ്റർജന്റുകളിൽ വ്യത്യാസം ഉണ്ടായിരിക്കും. സാധാരണ പെട്രോളിൽ ഉള്ളതിനെക്കാൾ മെച്ചപ്പെട്ട ഡിറ്റർജന്റുകളും ഫ്രിക്ഷൻ മോഡിഫയറുകളുമായിരിക്കും പ്രീമിയം പെട്രോളിൽ ഉണ്ടായിരിക്കുക. ഇത് എൻജിന്റെ പ്രവർത്തനം സുഗമമാക്കാനും കാർബൺ അടിഞ്ഞു കൂടുന്നത് പ്രതിരോധിക്കാനം സഹായിക്കുന്നു.

കംപ്രഷൻ കൂടുതലുള്ള എഞ്ചിനുകളിൽ പവർ പെട്രോൾ ഉപയോഗിക്കുന്നത് സഹായകരമാണ്. സ്പോർട്സ് കാറുകൾ, ആഡംബര കാറുകൾ, ടർബോചാർജ്ഡ് വാഹനങ്ങൾ എന്നിവയിൽ പവർ പെട്രോൾ ഉപയോഗിക്കുന്നത് നല്ലതാണ്.സാധാരണ എൻജിനുകൾക്ക് സാധാരണ പെട്രോൾ തന്നെ മതിയാകും അതിനനുസൃതമായി രൂപകല്പന ചെയ്തതാണ് സാധാരണ എഞ്ചിനുകൾ ഇവയിൽ പ്രീമിയം പെട്രോൾ ഉപയോഗിച്ചാലും അതിന്റെ പരിപൂർണമായ ഗുണഫലങ്ങൾ ലഭിക്കുകയില്ല. മൈലേജിലൊക്കെ നിസാര വ്യത്യാസങ്ങളെ കാണാൻ സാധിക്കുകയുള്ളൂ അതിനാൽ തന്നെ ഉയർന്ന വിലയുള്ള പ്രീമിയം പെട്രോൾ ഉപയോഗിക്കുന്നതിനെക്കാൾ ലാഭകരം സാധാരണ എഞ്ചിനിൽ സാധാരണ പെട്രോൾ ഉപയോഗിക്കുന്നതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe