ഖരഗ്പൂർ: പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ ട്രെയിൻ പാളം തെറ്റി. മിഡ്നാപൂർ-ഹൗറ പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയത്. ബംഗാളിലെ ഖരഗ്പൂർ യാർഡിലാണ് സംഭവം.
അപകടത്തിൽ ആർക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ല. അപകടത്തിന് പിന്നാലെ റെയിൽവേ അധികൃതർ യാത്രക്കാരെ ട്രെയിനിൽ നിന്ന് പുറത്തിറക്കി. റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.