പഹൽഗാം ഭീകരാക്രമണം: തീവ്രവാദികളെ ‘വിഘടനവാദികൾ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി.ബി.സിക്ക് കത്തയച്ച് ഇന്ത്യ

news image
Apr 28, 2025, 8:06 am GMT+0000 payyolionline.in

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെക്കുറിച്ചുള്ള ബി.ബി.സി യുടെ റിപ്പോർട്ടിന്മേൽ കത്തയച്ച് ഇന്ത്യ. ആക്രമണം നടത്തിയ തീവ്രവാദികളെ ‘വിഘടനവാദികൾ’ എന്ന് വിശേഷിപ്പിച്ച ബി.ബി.സിയുടെ റിപ്പോർട്ടുകൾക്കെതിരെയാണ് മോദി സർക്കാർ തിങ്കളാഴ്ച ഔദ്യോഗികമായി കത്ത് അയച്ചത്.

അടുത്തിടെ പഹൽഗാം ആക്രമണത്തിന് പിന്നിലെ തീവ്രവാദികളെ ‘വിഘടനവാദികൾ’ എന്ന് ന്യൂയോർക്ക് ടൈംസ് പരാമർശിച്ചതിന് പിന്നാലെ ട്രംപ് ഭരണകൂടം ന്യൂയോർക്ക് ടൈംസിനെ വിമർശിച്ചിരുന്നു .’ഭീകരർ’ എന്നതിന് പകരം ‘വിഘടനവാദികൾ’, ‘തോക്കുധാരികൾ’ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് പ്രസിദ്ധീകരിച്ച വാർത്ത ഭീകരാക്രമണത്തിന്റെ ഗൗരവം കുറച്ചുകാണുന്നുവെന്നാണ് യു.എസ് കുറ്റപ്പെടുത്തിയത്.

കലാപങ്ങളോ സംഘർഷങ്ങളോ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നിഷ്പക്ഷത പാലിക്കാൻ ന്യൂയോർക്ക് ടൈംസ്, റോയിറ്റേഴ്‌സ് തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ പലപ്പോഴും ‘തീവ്രവാദി’ എന്നതിന് പകരം ‘മിലിറ്റന്റ്’ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്.

രണ്ട് വാക്കുകളും ബലപ്രയോഗത്തെയോ അക്രമത്തെയോ സൂചിപ്പിക്കുന്നുണ്ടെങ്കിലും ഒരു രാജ്യത്ത് പിരിമുറുക്കം സൃഷ്ടിക്കുന്നതിനോ സർക്കാരിനെ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നതിനോ വേണ്ടി മറ്റൊരു ശക്തി ബലപ്രയോഗം നടത്തുന്നതിനെയാണ് തീവ്രവാദം സാധാരണയായി സൂചിപ്പിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe