പാകിസ്താന് പിന്തുണയുമായി ചൈന; പഹൽഗാം ഭീകരാക്രമണത്തിൽ സ്വതന്ത്ര അന്വേഷണമെന്ന പാക് ആവശ്യ​ത്തിന് പിന്തുണ

news image
Apr 28, 2025, 4:26 am GMT+0000 payyolionline.in

ബെയ്ജിങ്: ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ- പാക് സംഘർഷം യുദ്ധത്തോളമെത്തിനിൽക്കെ പുതിയ നീക്കവുമായി ചൈന. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന പാക് ആവശ്യത്തെ പിന്തുണക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പാകിസ്താന്റെ ഭീകരവിരുദ്ധ നീക്കങ്ങളെ പിന്തുണക്കുന്നുവെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭീകരാക്രമണത്തിനു പിന്നാലെ നടപടി കടുപ്പിച്ച ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കുകയും വാഗ-അട്ടാരി അതിർത്തി അടക്കുകയും ചെയ്തിരുന്നു. സാർക് വിസ ഇളവും അവസാനിപ്പിച്ചു. സൈനിക നീക്കവും നടത്തിയേക്കുമെന്ന സൂചനകൾക്കിടെയാണ് ചൈന പാകിസ്താന് പിന്തുണ നൽകുന്ന പ്രസ്താവനയുമായി എത്തിയത്.

അതേസമയം, പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി കൈ​ക്കൊ​ണ്ട ക​ടു​ത്ത ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ സൈ​നി​ക ന​ട​പ​ടിക്കുള്ള നീക്കങ്ങളിലാണ് ഇന്ത്യ. സൈ​നി​ക തി​രി​ച്ച​ടി ഉ​ണ്ടാ​കു​മെ​ന്നും അ​തി​നാ​യി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു​വെ​ന്നും മു​തി​ർ​ന്ന സ​ർ​ക്കാ​ർ ഉ​റ​വി​ട​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ‘ഇ​ന്ത്യ​ൻ എ​സ്‍സ്പ്ര​സ്’ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത് എ​ന്ന കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. 2019 മു​ത​ൽ സൈ​നി​ക സ​ന്നാ​ഹ​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും ആ​ധു​നി​ക വ​ത്ക​രി​ക്കു​ന്ന ന​ട​പ​ടി​യി​ലാ​യി​രു​ന്നു​വെ​ന്നും രാ​ജ്യ​ത്തി​ന​ക​ത്ത് നി​ന്നു​​കൊ​ണ്ട് ത​ന്നെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ളെ ല​ക്ഷ്യ​മി​ടാ​നു​ള്ള ശേ​ഷി​യു​ണ്ടെ​ന്നും ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ തു​ട​ർ​ന്നു.

സൈ​നി​ക ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ ഞാ​യ​റാ​ഴ്ച രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​ർ​ണാ​യ​ക​മാ​യ ചി​ല കൂ​ടി​ക്കാ​ഴ്ച​ക​ളും ന​ട​ന്നു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് സം​യു​ക്ത സൈ​നി​ക മേ​ധാ​വി പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സി​ങ്ങു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സേ​നാ​മേ​ധാ​വി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച ക​ഴി​ഞ്ഞ് പ്ര​തി​രോ​ധ മ​ന്ത്രി നേ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗിക വ​സ​തി​യി​ലേ​ക്ക് പോ​യി. പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി രാ​ജ്നാ​ഥ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

പാ​കി​സ്താ​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന പ​ഞ്ചാ​ബി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ 48 മ​ണി​ക്കൂ​റി​ന​കം കൊ​യ്ത്ത് പൂ​ർ​ത്തി​യാ​ക്കി വ​യ​ലു​ക​ൾ കാ​ലി​യാ​ക്കാ​ൻ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന നി​ർ​ദേ​ശം ന​ൽ​കി. ത​ര​ൺ ത​ര​ൺ, ഫി​റോ​സ്പൂ​ർ, ഫ​സീ​ൽ​ക ജി​ല്ല​ക​ളി​ലെ ക​ർ​ഷ​ക​രാ​ണ് ബി.​എ​സ്.​എ​ഫി​ൽ​നി​ന്ന് ഇ​ത്ത​ര​​മൊ​രു നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി പ​റ​ഞ്ഞ​ത്. അ​തേ​സ​മ​യം ബി.​എ​സ്.​എ​ഫ് ഇ​ത് നി​ഷേ​ധി​ക്കു​ക​യാ​ണ്. അ​തി​ർ​ത്തി ഭാ​ഗ​ത്തേ​ക്കു​ള്ള ഗേ​റ്റു​ക​ൾ ഉ​ട​ൻ അ​ട​ക്കു​മെ​ന്നും ബി.​എ​സ്.​എ​ഫ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe