പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഓപ്പറേഷൻ സിന്ദൂരെന്ന പേരില്‍ ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയതിന് പിന്നാലെ പാക് പാര്‍ലമെൻ്റില്‍ പൊട്ടിക്കരഞ്ഞ് എംപിയായ താഹിര്‍ ഇക്ബാല്‍. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തില്‍ ദൈവം രാജ്യത്തെ രക്ഷിക്കണമെന്നാണ് എംപി പാര്‍ലമെന്റില്‍ കരഞ്ഞ് അഭ്യര്‍ഥിക്കുന്നത്. ഇതിൻ്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“ഇപ്പോഴത്തെ സാഹചര്യത്തില്‍ പാകിസ്ഥാനെ അള്ളാ രക്ഷിക്കട്ടെ എന്ന് താന്‍ പ്രാര്‍ഥിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാണ് മുന്‍ സൈനികോദ്യഗസ്ഥന്‍ കൂടിയായ താഹിര്‍ ഇക്ബാല്‍ വികാരീധിനയായി പൊട്ടിക്കരഞ്ഞത്.
#WATCH | Former Pakistani Major Tahir Iqbal cries in the Pakistan Parliament.
I pray that Allah protects Pakistanis: Tahir Iqbal#OperationSindoor #IndiaPakistanTensions #IndianArmy #IndianAirForce #OperationSindoor2 #Lahore #Pakistan pic.twitter.com/7MNPf7MLNc
— DD News (@DDNewslive) May 8, 2025
ഏപ്രില്‍22ന് നടന്ന പഹല്‍ഗാം ഭീകാരക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂരെന്ന പേരില്‍ പാകിസ്ഥാന് കനത്ത തിരച്ചടി നല്‍കിയിരുന്നു. ഒൻപത് ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം അര്‍ധരാത്രി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 100 ഭീകര്‍ കൊല്ലപ്പെട്ടെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചത്. സൈന്യം സാധാരണക്കാരെ ആക്രമിച്ചിട്ടില്ലെന്നും ഭീകരരെ മാത്രം ലക്ഷ്യം വെച്ചായിരുന്നു പ്രത്യാക്രമണം എന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിൻ്റെ പ്രതികരണം