പാക്കിസ്ഥാൻകാര്‍ക്ക് രക്ഷകരായി ഇന്ത്യൻ നാവികസേന; പൊരുതി നേടിയ വിജയം, 12 മണിക്കൂ‍റിൽ കൊള്ളക്കാരെ കീഴടക്കി

news image
Mar 30, 2024, 4:00 am GMT+0000 payyolionline.in
ദില്ലി: അറബി കടലിൽ ഇറാനിയൻ ബോട്ട് പിടിച്ചെടുത്ത കടൽ കൊള്ളക്കാരെ ഇന്ത്യൻ നാവിക സേന കീഴടക്കി. 12 മണിക്കൂർ നീണ്ട ശ്രമത്തിന് ഒടുവിലാണ് സോമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കിയത്. ബോട്ടിലുണ്ടായിരുന്ന 23 പാകിസ്ഥാൻ മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്. ഐഎൻഎസ് സുമേധ, ഐഎൻഎസ് തൃശൂൽ എന്നീ പടക്കപ്പലുകളാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്. ഇറാനിയൻ ബോട്ടായ അൽ കാമ്പറാണ് കടൽകൊള്ളക്കാർ പിടിച്ചെടുത്തത്. വിവരം ലഭിച്ചയുടൻ മേഖലയിൽ പട്രോളിങ് നടത്തുകയായിരുന്ന ഇന്ത്യൻ നാവിക സേന രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടേക്ക് പോവുകയായിരുന്നു. ഇന്നലെ വൈകീട്ടാണ് ഇറാനിയൻ ബോട്ടിനെ കൊള്ളക്കാർ തട്ടിയെടുത്തു എന്ന വിവരം ലഭിച്ചത്. പിന്നാലെ രണ്ട് നാവികസേന പടകപ്പലുകളാണ് രക്ഷപ്രവർത്തനം ആരംഭിച്ചത്. ബോട്ടിനുള്ളിൽ ഉണ്ടായിരുന്ന എല്ലാവരും പാകിസ്ഥാൻ സ്വദേശികളായിരുന്നു. ഇവരെ എല്ലാവരെയും രക്ഷിച്ചതോടെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിലും ഇന്ത്യൻ നാവികസേനയുടെ അഭിമാനം ഉയര്‍ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe