പാകിസ്ഥാൻ സിനിമ, സീരിയൽ സംപ്രേഷണം തടഞ്ഞ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ വാർത്ത വിനിമയ മന്ത്രാലയം ഒ ടി ടി പ്ലാറ്റ്ഫോമുകൾക്ക് നൽകി. പാകിസ്ഥാൻ നിർമ്മിത ഗാനങ്ങൾ, പോഡ്കാസ്റ്റുകൾ, വെബ് സീരീസ് എന്നിവക്കും വിലക്ക് ഏർപ്പെടുത്തി. പാകിസ്ഥാൻ എഫ്എം റേഡിയോ സ്റ്റേഷനുകൾക്ക് ഇന്ത്യൻ ഗാനങ്ങൾ പിൻവലിക്കാൻ ദിവസങ്ങൾക്ക് മുൻപ് പാക്കിസ്ഥാൻ നിർദേശം നൽകിയിരുന്നു. പാക്കിസ്ഥാൻ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്റേതാണ് (പിബിഎ) ഉത്തരവ്. സംഘർഷ കാരണങ്ങളാലാണ് തീരുമാനമെന്നു പാക്കിസ്ഥാൻ ബ്രോഡ്‌കാസ്റ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചത്. അതേസമയം ചെനാബ് നദിയ്ക്ക് കുറുകെയുള്ള ബെഗ്ലിഹാർ ഡാം തുറന്ന് വിട്ട് ഇന്ത്യ. പാകിസ്ഥാന്റെ വിവിധ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിൽ ആയി.
ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ പാകിസ്ഥാനെ കൂടുതല്‍ പ്രഹരത്തിലാക്കി ഇന്ത്യ. ലഹോറിലെ പാക് വ്യോമ റഡാര്‍ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തു.ഇന്ത്യക്ക് നേരെ ഉണ്ടായ പാകിസ്ഥാന്‍ മിസൈല്‍ ആക്രമണംനിര്‍വീര്യമാക്കിയതായി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തി മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു പ്രതിരോധ മന്ത്രാലയം.
അതിര്‍ത്തി മേഖലകളില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തിലെ മറുപടിയായാണ് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചത്. ലാഹോറിലെ പാക്ക് വ്യോമ റഡാര്‍കേന്ദ്രങ്ങള്‍ ഇന്ത്യ പൂര്‍ണമായും തകര്‍ത്തു. ഡ്രോണ്‍ വിന്യസത്തിലൂടെയാണ് ഇന്ത്യ പാകിസ്ഥാന് തിരിച്ചടി നല്‍കിയത്. അതേ സമയം ഇന്ത്യന്‍ സൈന്യത്തെ ലക്ഷ്യം വെച്ചിട്ടുള്ള പാക്കിസ്ഥാന്റെ മിസൈല്‍ ആക്രമണം വ്യോമ സേന നിര്‍വീര്യമാക്കി. ജമ്മുകശ്മീര്‍, ശ്രീനഗര്‍, ചണ്ഡിഗഡ്, ലുധിയാന തുടങ്ങി15 ഇടങ്ങളിലേക്കാണ് പാകിസ്ഥാന്‍ മിസൈല്‍ ആക്രമണം ലക്ഷ്യം വെച്ചത്. വ്യോമസേനയുടെ എസ് 400 സുദര്‍ശന്‍ ചക്ര പ്രതിരോധ മിസൈല്‍ സംവിധാനങ്ങളാണ് പാക് മിസൈലുകളെ നിര്‍വീര്യമാക്കിയത്. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ സേന കണ്ടെടുത്തു.
ലാഹോറിലെ വാള്‍ട്ടണ്‍ വിമാനത്താവളത്തിന് സമീപവും ഇന്ന് സ്‌ഫോടനമുണ്ടായി. ഗോപാല്‍ നഗര്‍, നസീറാബാദ് പ്രദേശങ്ങളില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌പോദാനത്തില്‍ രാവല്‍ പിണ്ടി സ്റ്റേഡിയവും തകര്‍ത്തു. കറാച്ചിയിലും സമാന സ്‌ഫോടനങ്ങള്‍ നടന്ന. ഇതോടെ പാകിസ്ഥാനിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചു. കറാച്ചിയില്‍ ഉണ്ടായ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ ഓഹരി വിപണിയും കുത്തനെ ഇടിഞ്ഞു. ഇതിനിടെ ബാല്‍കിഹാര്‍ ഡാമിലെ വെള്ളം തുറന്ന് വിട്ടത് പാക്കിസ്ഥാന് വീണ്ടും തിരിച്ചടിയായി. വെള്ളം ക്രമാതീതമായി തുറന്നുവിട്ടത് പാകിസ്താന്റെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.