പാമ്പാടിയില്‍ പെൺകുട്ടിക്ക് നേരെ അതിക്രമം; 27 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

news image
Feb 24, 2024, 6:07 am GMT+0000 payyolionline.in
പാമ്പാടി: മോഷണ കേസിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ. മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58)വിനെയാണ്‌ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. 1993ൽ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജാമ്യത്തിലിറങ്ങിയ ബാബു 1996ൽ പാമ്പാടി സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിലും പ്രതിയായി.

പാമ്പാടി പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തതിന്‌ പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. 2002ൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ഇയാൾക്കെതിരെ തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്എച്ച്ഓ സുവർണ്ണ കുമാർ, എസ്ഐ രമേഷ് കുമാർ, എഎസ്ഐ സിന്ധു, സിപിഓമാരായ സുമീഷ് മക്‌മില്ലൻ, ശ്രീജിത്ത് രാജ്, നിഷ എന്നിവരും  അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്‌തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe