പാലക്കാട് ആനക്കരയിൽ 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കായികാധ്യാപകനെതിരെ പോക്സോ കേസ്

news image
May 9, 2023, 12:57 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ആനക്കരയിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച  കായിക അധ്യാപകനെതിരെ പോക്സോ കേസ്. ഒളിവിൽ പോയ അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഒമ്പതാം ക്ലാസ് മുതല്‍ പെൺകുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കി അധ്യാപകൻ പീഡനത്തിരയാക്കുകയായിരുന്നു. അതിനിടെ ഫോട്ടോകള്‍ എടുത്ത് വിവിധ ആളുകള്‍ക്ക് കൈമാറി ഭീഷണിപെടുത്തുകയുമാണ് രീതി. കഴിഞ്ഞ ദിവസം ഇരയുമായി കടന്ന് കളയാനുള്ള ഇയാളുടെ ശ്രമം രക്ഷിതാക്കളുടെ  ഇടപെടല്‍ മൂലം തടസപ്പെട്ടു. തുടര്‍ന്ന് യുവാവുമായി സംസാരിച്ചപ്പോള്‍ ഇതെല്ലാം തന്‍റെ ഹോബിയാണന്ന മറുപടിയാണ് ലഭിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe