പാലക്കാട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

news image
Sep 13, 2024, 3:33 pm GMT+0000 payyolionline.in

കല്ലടിക്കോട്(പാലക്കാട്): നിയന്ത്രണംവിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്. കാരാകുറുശ്ശി ഏറ്റുപുറത്തില്‍ വീട്ടില്‍ ബാബു (40), മക്കളായ അഖില്‍ കൃഷ്ണ (14), അഭിഞ്ജന (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പാലക്കാട് ജില്ലയിലെ കാരാകുറുശ്ശി പഞ്ചായത്തിലെ കൊളപ്പാക്കം പാലത്തിന് സമീപമാണ് അപകടം.വ്യാഴാഴ്ച അര്‍ധരാത്രിയിലാണ് അപകടമുണ്ടായത്. കൈവരി ഇല്ലാത്ത റോഡാണ് ഇവിടെ. കാര്‍ വീണ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇവര്‍ വിവരമറിയിച്ച പ്രകാരം എത്തിയ ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്നാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe