പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് ആർപിഎഫുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 19.4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പരിശോധന ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.
![](https://payyolionline.in/wp-content/uploads/2058/02/WhatsApp-Image-2024-05-20-at-11.21.58-AM.jpeg)
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ ഇൻസ്പെക്ടർ എൻ കേശവദാസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കൂടാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക് , പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എം എൻ സുരേഷ് ബാബു, എം സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ എൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സിവിൽ എക്സൈസ് ഓഫീസർ കെ അഭിലാഷ് എന്നിവരും പങ്കെടുത്തു.