പാലക്കാട് കല്ലടിക്കോട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. മുതുക്കാട് പറമ്പ് സ്വദേശിനി അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസുകാരിയായ അലീമ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ജീവനൊടുക്കിയതാണ് എന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. കിടപ്പുമുറിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇവരെ രണ്ട് ദിവസമായി പുറത്ത് കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
