പാലായിൽ 62കാരനെ കുത്തിക്കൊന്നു; കൊലപാതകം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ

news image
Apr 27, 2025, 6:38 am GMT+0000 payyolionline.in

പാലാ: പാലാ വള്ളിച്ചിറയിൽ ഹോട്ടലിൽ ചായകുടിക്കുന്നതിനിടെ 62കാരനെ കുത്തിക്കൊന്നു. വള്ളിച്ചിറയിൽ വലിയ കാലായിൽ പി.ജെ. ബേബി ആണ് കൊല്ലപ്പെട്ടത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ.എൽ. ഫിലിപ്പോസ് ആണ് കുത്തിയത്. ഇയാളെ പൊലീസ് പിടികൂടി.

ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. പള്ളിയിലേക്ക് പോകും വഴി ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ബേബി. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് കാലങ്ങളായി തർക്കമുണ്ടായിരുന്നു. ചായക്കടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു. നെഞ്ചിൽ കുത്തേറ്റ ബേബി മരണപ്പെട്ടു.

മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബേബിയെ കുത്തിയ ഫിലിപ്പോസ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe