പാലും സേമിയയും മാത്രം ഉണ്ടെങ്കില്‍ നല്ല പിങ്ക് സേമിയ പായസം തയ്യാറാക്കാം. കുക്കറില്‍ നല്ല കിടിലന്‍ പിങ്ക് പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
പായസം അരി അല്ലെങ്കില്‍ സേമിയ – 1/2 ഗ്ലാസ് (150 മില്ലി ഗ്ലാസ് )
പഞ്ചസാര – 1 1/4 ഗ്ലാസ്
പാല്‍ – 1 ലിറ്റര്‍
തയ്യാറാക്കുന്ന വിധം
പായസം അരി നന്നായി കഴുകിയെടുക്കുക. ( സേമിയ ആണെങ്കില്‍ ചെറുതായി പൊടിച്ചെടുക്കുക)
ശേഷം പ്രഷര്‍ കുക്കറില്‍ ഇട്ട് കുറച്ച് വെള്ളം ഒഴിച്ച് ഉയര്‍ന്ന തീയില്‍ 2 വിസില്‍ വരെ വേവിച്ചെടുക്കുക.
അതിനുശേഷം അടപ്പു തുറന്നു പാല്‍, പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി അടച്ചുവയ്ക്കുക.
തുടര്‍ന്ന് ഏറ്റവും താഴ്ന്ന തീയില്‍ മിനിമം ഒരു മണിക്കൂര്‍ വയ്ക്കുക.
വിസില്‍ വരാന്‍ തുടങ്ങുമ്പോള്‍ തീ അണച്ചു 10 മിനിറ്റ് മാറ്റി വയ്ക്കുക.
വീണ്ടും തീ കത്തിച്ചു താഴ്ന്ന തീയില്‍ കുക്ക് ചെയ്യുക.
അങ്ങനെ ഒരു മണിക്കൂര്‍ ആകുമ്പോഴേക്കും പായസം നന്നായി കുറുകി നല്ല പിങ്ക് നിറത്തില്‍ ആകും.