ന്യൂഡൽഹി: 2023 ഒക്ടോബർ ഒന്നിനുശേഷം ജനിച്ചവർക്ക് പാസ്പോർട്ട് എടുക്കാൻ ജനനത്തീയതി തെളിയിക്കാനുള്ള രേഖയായി ഇനി പരിഗണിക്കുക ജനന സർട്ടിഫിക്കറ്റ് മാത്രം. ജനന– മരണ രജിസ്ട്രേഷൻ ഭേദഗതി നിയമം പ്രാബല്യത്തിലായ ദിവസമെന്ന നിലയിലാണ് 2023 ഒക്ടോബർ ഒന്ന് എന്ന തീയതി ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ സർക്കാർ തെരഞ്ഞെടുത്തത്. ഈ തീയതിക്ക് മുമ്പ് ജനിച്ചവർക്ക് ജനന തീയതി തെളിയിക്കുന്നതിനായി മറ്റ് രേഖകളും സമർപ്പിക്കാം.
എസ്എസ്എൽസി, പാൻ, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയാണ് നൽകാവുന്ന രേഖകൾ. 1989 ജനുവരി 26ന് ശേഷം ജനിച്ചവർക്ക് നേരത്തെ പാസ്പോർട്ട് അപേക്ഷയ്ക്കൊപ്പം ജനന സർട്ടിഫിക്കറ്റും നിർബന്ധമായിരുന്നു. എന്നാൽ ഈ വ്യവസ്ഥ 2016ൽ ഉപേക്ഷിച്ചു.