പിഎസ്‍സി അഭിമുഖ തീയതി മാറ്റാൻ അപേക്ഷ പ്രൊഫൈൽ വഴി മാത്രം; തപാൽ, ഇ മെയിൽ അപേക്ഷകൾ ഇനിയില്ല

news image
Dec 23, 2024, 2:29 pm GMT+0000 payyolionline.in

തിരുവന്തപുരം> കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‍സി) അഭിമുഖം നിശ്ചയിച്ച തീയതിയിൽ പിഎസ്‍സി പരീക്ഷയിലോ, സംസ്ഥാന, ദേശീയ തലത്തിലുള്ള മത്സര പരീക്ഷയിലോ, യൂണിവേഴ്സിറ്റി പരീക്ഷയിലോ പങ്കെടുക്കേണ്ടിവരുന്ന ഉദ്യോഗാർത്ഥിക്ക് അഭിമുഖ തീയതിയിൽ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സ്വന്തം പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാം

2025 ജനുവരി 1 മുതലാണ് ഈ സൗകര്യം നിലവിൽ വരുന്നത്. പ്രൊഫൈലിൽ പ്രവേശിച്ചാൽ റിക്വസ്റ്റ് എന്ന ടൈലിൽ കാണുന്ന ഇന്റർവ്യൂ ഡേറ്റ് ചേഞ്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യമായ രേഖകൾ സഹിതം അഭിമുഖ തീയതിക്കു മുൻപായി സമർപ്പിക്കുന്നതും നിശ്ചയിച്ച ഇന്റർവ്യൂ ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ പറ്റുന്നതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ. തപാൽ,  ഇ മെയിൽ വഴി സമർപ്പിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe