തിരുവനന്തപുരം: വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പി ടി സെവന്‍(ധോണി) എന്ന കാട്ടാനയുടെ കണ്ണിന്റെ കാഴ്ചശക്തി വീണ്ടെടുക്കാനുള്ള പ്രത്യേക ചികിത്സ തുടങ്ങി. വനംമന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശപ്രകാരം ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ആനയെ ചികിത്സിക്കുന്നത്.
കൂട്ടിനുള്ളില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ചികിത്സയ്ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. കണ്ണിലേക്ക് തുള്ളി മരുന്ന് സ്പ്രേ ചെയ്യുന്നതിനൊപ്പം ഭക്ഷണത്തിലൂടെയും മരുന്ന് നല്‍കും.ആനയുടെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു.