പിണറായി സർക്കാർ കേരളത്തിന്റെ കടം വർദ്ധിപ്പിച്ചു, പ്രതിപക്ഷം കടമ നിർവഹിച്ചില്ല, കേരളത്തിൽ എയിംസ് വരും; രാജീവ് ചന്ദ്രശേഖ

news image
Oct 1, 2025, 9:20 am GMT+0000 payyolionline.in

കഴിഞ്ഞ 9 കൊല്ലമായി കേരളത്തിലെ സാമ്പത്തിക രംഗം തകർന്നു കിടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ നിയമസഭ സമ്മേളനത്തിൽ വിലക്കയറ്റം ചർച്ച ചെയ്തില്ല. കേരളത്തിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റം. പ്രതിപക്ഷം അവരുടെ കടമ നിർവഹിച്ചില്ല. തൊഴിൽ രംഗം പോലും ഈ സർക്കാർ സൃഷ്ടിച്ചിട്ടില്ല. കഴിഞ്ഞ 10 വർഷം പിണറായി സർക്കാർ കേരളത്തിന്റെ കടം വർദ്ധിപ്പിച്ചു. പണം വാങ്ങി ജനങ്ങളുടെ തലയിൽ വയ്ക്കുകയാണ് ചെയ്തത്. അതിനു മുൻപുള്ള UDF സർക്കാരും ഇങ്ങനെ തന്നെയിരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.

SIR ജനാതിപത്യ സംവിധാനത്തിൽ ഏറ്റവും വേണ്ടപ്പെട്ടത്. ഈ വരുന്ന SIR ഏറ്റവും നിർണായകമാണ്. നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ട്. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്ക്കരണം അനിവാര്യം. കള്ള വോട്ടുകൾ ഒഴിവാക്കലാണ് SIR ൻ്റെ ഉദ്ദേശം. പട്ടികയിൽ നിന്ന് പുറത്താക്കിയത്തിന്റെ കാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുൽ ​ഗാന്ധിക്കെതിരായ കൊലവിളി പ്രസം​ഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി പിന്തുണ ഇല്ലെന്ന പ്രിൻ്റു മഹാദേവൻ്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല. പുറത്ത് വന്ന ചാറ്റുകളെ കുറിച്ച് അറിയില്ല. ചിലർ രസത്തിന് വേണ്ടി എന്തോ ചെയ്യുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെയാണ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്.

എയിംസ് വരണം.താൻ ആഗ്രഹിക്കുന്നു തിരുവനന്തപുരത്ത് വേണം എന്ന്. സുരേഷ് ഗോപിയും ആഗ്രഹിക്കുന്നു. പി ടി ഉഷ കോഴിക്കോട് ആഗ്രഹിക്കുന്നു. കേരളത്തിൽ ഉടൻ എയിംസ് വേണം എന്നാണ് ബിജെപിയുടെ ആഗ്രഹം. സുരേഷ് ഗോപി ആഗ്രഹം പറഞ്ഞു. അതിൽ ഒരു പ്രശ്നവും ഇല്ല. അഭിപ്രായ വ്യത്യാസമില്ല. ആഗ്രഹം ആണ് പറയുന്നത്. സുരേഷ് ഗോപി വാശി പിടിക്കുന്നതല്ല.പാർട്ടിക്കുള്ളിൽ ഒരു തർക്കവുമില്ല എന്ന് രാജീവ് ചന്ദ്രശേഖർ ആവർത്തിച്ചു.

ശബരിമല സ്വർണ്ണ പാളി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. ശബരിമലയിൽ നടത്തിയ അഴിമതിയുടെ വിവരങ്ങൾ പുറത്തുവരികയാണ്. സര്ക്കാർ ഗൗരവമായ അന്വേഷണം നടത്തണം. ജനങ്ങൾ എല്ലാം കാണുന്നുണ്ട് , സിപിഐഎമ്മിന് ശക്തമായ മറുപടി നൽകും. ബിജെപി സംസ്ഥാന അധ്യക്ഷൻ പുതിയ പി ആർ ടീമിനെ ഏർപ്പെടുത്തി എന്നത്തിൽ പാർട്ടിയെ താറടിക്കാൻ ശ്രമിച്ചാൽ നടക്കില്ല. കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe