ചാലക്കുടി > പ്രശസ്‌ത നർത്തകൻ ഡോ. ആർ എൽ വി രാമകൃഷ്‌ണന് ചാലക്കുടി ടൗണിൽ ഡിവൈഎഫ്‌ഐ വേദിയൊരുക്കുന്നു. വ്യാഴം വൈകീട്ട് ആറിനാണ് പരിപാടി. കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് ഇരയായ രാമകൃഷ്‌ണനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഡിവെഎഫ്‌ഐ പരിപാടി സംഘടിപ്പിക്കുന്നത്. ചാലക്കുടി ഗവ. ആശുപത്രിയുടെ സമീപമുള്ള കലാഗൃഹത്തിലാണ് പരിപാടി.
നേരത്തെ ആർ എൽ വി രാമകൃഷ്‌ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ – വംശീയ പരാമർശത്തിൽ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചിരുന്നു. ആധുനിക സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതും അപലപനീയവുമാണ് സത്യഭാമയുടെ നിലപാടെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചു. കലാമണ്ഡലം സത്യഭാമക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.