പി.വി.അൻവറിന്‍റെ മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷിച്ച് റവന്യൂവകുപ്പ്;3 മാസം സാവകാശം

news image
Jul 21, 2023, 11:30 am GMT+0000 payyolionline.in

കൊച്ചി: പി വി അൻവർ എംഎൽഎയും കുടുംബവും കൈവശപ്പെടുത്തിയ  മിച്ചഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ  ലാന്‍ഡ് ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കൽ  നടപടികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും സത്യവാങ്മൂലം. ഉദ്യോഗസ്ഥ വിശദീകരണം രേഖപ്പെടുത്തിയ ഹൈക്കോടതി ഒക്ടോബർ 18 വരെ സാവകാശം അനുവദിച്ചു.

2022ലെ കോടതി ഉത്തരവ് നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ട്. താലൂക്ക് ലാൻഡ് ബോർഡ് പുനഃസംഘടിപ്പിച്ചതും ഉദ്യോഗസ്ഥ അഭാവവും നടപടികൾ വൈകാൻ കാരണമായി. മൂന്ന് മാസം കൂടി സാവകാശം വേണമെന്നും കോടതിയലക്ഷ്യ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നുമാണ് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്.

സത്യവാങ്മൂലം രേഖപ്പെടുത്തി സമയം അനുവദിച്ച ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജി ഒക്ടോബർ 18 ലേക്ക് മാറ്റി. മിച്ചഭൂമി തിരിച്ചു പിടിക്കാൻ  കോടതിയുടെ രണ്ട് ഉത്തരവുകൾ ഉണ്ടായിട്ടും അവ നടപ്പിലാക്കാത്തതിൽ  കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ മുന്നോട്ടു പോകവെയാണ് റവന്യൂ വകുപ്പ്  നിരുപാധിക മാപ്പപേക്ഷ നൽകി സാവകാശം തേടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe