പുകയാക്രമണം: 33 പ്രതിപക്ഷ എംപിമാർക്കു കൂടി സസ്പെൻഷൻ

news image
Dec 18, 2023, 11:52 am GMT+0000 payyolionline.in
ന്യൂഡൽഹി: പാർലമെന്റിലെ പുകയാക്രമണത്തിൽ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാർക്ക് കൂടി സസ്പെൻഷൻ. കോൺഗ്രസിലെ അധിർ രഞ്ജൻ ചൗധരി അടക്കമുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്റ് അതിക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി എംപിമാർ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.  ഇതോടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ആകെ 46 എംപിമാർ സസ്പെൻഷനിലായി. 13 പേരെ മുമ്പ് സസ്പെൻഡ് ചെയ്തിരുന്നു.

സഭയ്ക്കകത്ത് പ്ലക്കാർഡ് ഉയർത്തി, സ്പീക്കറുടെ നിർദേശങ്ങൾ അവഗണിച്ചു, കടുത്ത അച്ചടക്കലംഘനം നടത്തി തുടങ്ങിയ കാരണങ്ങൾ കാണിച്ചാണ് ശൈത്യകാല സമ്മേളനം തീരും വരെ എംപിമാരെ സസ്‌പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഇ ടി മുഹമ്മദ് ബഷീർ, എൻ കെ പ്രേമചന്ദ്രൻ, രാജ്‍മോഹൻ ഉണ്ണിത്താൻ, ആന്റോ ആന്റണി, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ഉൾപ്പെടുന്നു. ഡോ. കെ ജയകുമാർ, അബ്ദുൽ ഖാലിഖ്, വിജയ് വസന്ത് എന്നിവർക്ക് അവകാശ ലംഘന സമിതി റിപ്പോർട്ട് വരുന്നതു വരെയാണ് സസ്പെൻ‌ഷൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe