പുതിയ കാർ വാങ്ങാൻ പ്ലാനുണ്ടോ? ലക്ഷങ്ങൾ ലാഭിക്കാം !

news image
Feb 12, 2025, 10:53 am GMT+0000 payyolionline.in

നിങ്ങൾ ഒരു പുതിയ കാർ വാങ്ങാൻ പദ്ധതിയിടുകയാണെങ്കിൽ ഈ ഫെബ്രുവരി മാസം നിങ്ങൾക്ക് വളരെ പ്രത്യേകതയുള്ളതാണ്. കാരണം, വിൽപ്പന വർദ്ധിപ്പിക്കുന്നതിനായി പല ഓട്ടോ കമ്പനികളും ആയിരക്കണക്കിന് രൂപയുടെയും ലക്ഷക്കണക്കിന് രൂപയുടെയും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വർഷത്തെ സ്റ്റോക്ക് ക്ലിയർ ചെയ്യുന്നതിനായി ചില കമ്പനികൾ 2025 മോഡലിനെ അപേക്ഷിച്ച് 2024 മോഡലിന് കൂടുതൽ ആനുകൂല്യങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്നു. ഏതൊക്കെ മോഡലുകൾക്കാണ് പരമാവധി കിഴിവ് ലഭിക്കുകയെന്ന് അറിയാം.

മാരുതി സുസുക്കി ഇൻവിക്റ്റോ
മാരുതി സുസുക്കിയുടെ ഈ കാറിന്റെ 2024 ആൽഫ മോഡൽ ഈ മാസം നിങ്ങൾക്ക് 3.15 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവോടെ ലഭിക്കും. അതേസമയം. 2025 മോഡലിന് 2.15 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നു. ഈ കാറിന്റെ വില 25.51 ലക്ഷം മുതൽ 29.22 ലക്ഷം രൂപ വരെയാണ്. ഈ കാറിന്റെ ആൽഫ മോഡലിന്റെ വില 29. 22 ലക്ഷം രൂപയാണ്. ഈ വിലകളെല്ലാം എക്സ്-ഷോറൂം വിലകളാണ്.

ഫോക്‌സ്‌വാഗൺ ടൈഗൺ
ഈ ഫോക്‌സ്‌വാഗൺ കാറിന്റെ 2024 മോഡലിന്റെ സ്റ്റോക്ക് വിറ്റഴിക്കുന്നതിന് കമ്പനി 2.20 ലക്ഷം രൂപ വരെ കിഴിവ് നൽകുന്നു. കഴിഞ്ഞ മാസം ഈ കാറിന് രണ്ടുലക്ഷം രൂപ കിഴിവ് ഉണ്ടായിരുന്നു, എന്നാൽ ഈ മാസം കിഴിവ് തുക വർദ്ധിപ്പിച്ചു. അതേസമയം, ഫെബ്രുവരിയിൽ 80,000 രൂപ കിഴിവോടെ ഈ കാറിന്റെ 2025 മോഡൽ നിങ്ങൾക്ക് ലഭിക്കും. ഈ കാറിന്റെ എക്സ്-ഷോറൂം വില 11.69 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

മഹീന്ദ്ര ഥാർ
മഹീന്ദ്രയുടെ ഈ ജനപ്രിയ എസ്‌യുവിക്ക് 1.25 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ എസ്‌യുവിയുടെ 2024 മോഡൽ വർഷത്തെ 3 ഡോർ പെട്രോൾ 2WD വേരിയന്റിലാണ് ഏറ്റവും ഉയർന്ന കിഴിവ്. അതേസമയം 2024ലെ പെട്രോൾ, ഡീസൽ 4WD വേരിയന്റുകൾക്ക് ഒരു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ എസ്‌യുവിയുടെ എക്സ്-ഷോറൂം വില 11.50 ലക്ഷം രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്.

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര 
മാരുതി സുസുക്കിയുടെ ഈ കാർ ഫെബ്രുവരിയിൽ വാങ്ങുമ്പോൾ 1.65 ലക്ഷം രൂപ വരെ ലാഭിക്കാം. 2024 സ്ട്രോങ് ഹൈബ്രിഡ് വേരിയന്റിലാണ് ഏറ്റവും ഉയർന്ന കിഴിവ് ലഭ്യമാകുന്നത്. അതേസമയം, ഈ കാറിന്റെ 2025 മോഡലിന് 1.01 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ഈ കാറിന്റെ എക്സ്-ഷോറൂം വില 11.19 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ്.

ഫോക്‌സ്‌വാഗൺ വിർടസ്
ഫോക്‌സ്‌വാഗന്റെ ഈ ജനപ്രിയ സി സെഗ്‌മെന്റ് സെഡാന്റെ 2024 മോഡലിന് 1.70  ലക്ഷം രൂപ കിഴിവ് നൽകുന്നു. കഴിഞ്ഞ മാസം ഈ കാറിന് 1.50 ലക്ഷം രൂപ കിഴിവ് ഉണ്ടായിരുന്നു, അത് 1.70 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. 2025 മോഡലിൽ 80,000 രൂപ വരെ ലാഭിക്കാൻ അവസരമുണ്ട്. ഈ കാറിന്‍റെ എക്സ്-ഷോറൂം വില 11.56 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു.

ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe