പുതുച്ചേരി : പുതുച്ചേരിയില്‍ വീണ്ടും എച്ച്എംപിവി സ്ഥിരീകരിച്ചു. അഞ്ചുവയസുകാരിക്കാണ് രോഗബാധ. കുട്ടി നിലവില്‍ ജിപ്മറില് ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പനിയും ജലദോഷവുമടക്കമുള്ള ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പുതുച്ചേരിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ എച്ച്എംപിവി കേസാണിത്. മുമ്പ് 3 വയസുകാരിക്കും രോഗം ബാധിച്ചിരുന്നു. ചികിത്സയ്ക്ക് ശേഷം കുട്ടി ശനിയാഴ്ച ആശുപത്രി വിട്ടിരുന്നു. ഇതുവരെ 18 പേര്‍ക്കാണ് രാജ്യത്ത് എച്ച്എംപിവി സ്ഥിരീകരിച്ചത്. എച്ച്എംപിവിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഗുരുതരമായ അവസ്ഥ ഉണ്ടാകില്ലെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.