പുതുപ്പണം സ്വദേശിയുടെ സത്യസന്ധത: തിക്കോടിയിലെ യുവാവിന് നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിച്ചു

news image
Jan 3, 2026, 8:30 am GMT+0000 payyolionline.in

പയ്യോളി: പുതുപ്പണം സ്വദേശിയായ യുവാവിന്റെ സത്യസന്ധതയിൽ തിക്കോടി കോടിക്കലിലെ കുടുംബത്തിന് സ്വർണ്ണം തിരികെ ലഭിച്ചത് ആശ്വാസമായി.

തിക്കോടി കോടിക്കലിലെ പി വി ജലീലിന്റെ കൈയിൽ നിന്നാണ് സ്വർണാഭരണം കളഞ്ഞുപോയത്. നേരത്തെ പണയം വെച്ച് സ്വർണം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് തിരികെയെടുത്ത ശേഷം കാത്തലിക് സിറിയൻ ബാങ്കിന്റെ എടിഎമ്മിൽ പണം എടുക്കാൻ വരുന്നതിനിടയിലാണ് കവറിൽ നിന്നും നഷ്ടപ്പെട്ടത്. വീട്ടിലെത്തിയ ശേഷം സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഇത് സംബന്ധമായ വിവരം പങ്കുവെച്ചിരുന്നു.

ഇക്കാര്യങ്ങളൊന്നും അറിയാതെ തിക്കോടിയിലെ എടിഎമ്മിൽ നിന്ന് കഴിഞ്ഞദിവസം മറന്നുവെച്ച എടിഎം കാർഡ് എടുക്കാൻ വന്നപ്പോഴാണ് പുതുപ്പണത്തെ സ്മിറോഷിന് അരപവൻ തൂക്കം വരുന്ന സ്വർണാഭരണം ലഭിക്കുന്നത്.
ഉടൻ തന്നെ എടിഎമ്മിനകത്ത് ഒരു വെള്ള പേപ്പറിൽ സ്വർണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നു എന്ന വിവരം ഒട്ടിച്ച ശേഷം സ്മിറോഷ് സാധനം പയ്യോളി പോലീസിന് കൈമാറി.

ഈ ഒട്ടിച്ച പേപ്പറിലെ വിവരവും സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്നാണ് ഉടമ പോലീസുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഇന്ന് രാവിലെ പയ്യോളി സ്റ്റേഷനിൽ സ്മിറോസഷ് ജലീലിന് സ്വർണാഭരണം കൈമാറി. സ്മിറോഷിന്റെ സത്യസന്ധതയെ എസ് ഐ കെ കെ സുദർശന കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ റിയാസ്, ഹോം ഗാർഡ് സുധീർകുമാർ എന്നിവർ അഭിനന്ദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe