പു​തു​പ്പ​ള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ മികച്ച പോളിങ്

news image
Sep 5, 2023, 6:35 am GMT+0000 payyolionline.in

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കലെ ആദ്യ മണിക്കൂറിൽ മികച്ച പോളിങ് രേഖപ്പെടുത്തി. ഏഴിന് ആരംഭിച്ച വോട്ടെടുപ്പിൽ 10 മണി വരെ 23.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഇതുവരെ 41336 വോട്ട് പോൾ ചെയ്തു. 21951 പുരുഷന്മാരും 19385 സ്ത്രീകളും വോട്ട് ചെയ്തെന്ന് പി.ആർ.ഡി അറിയിച്ചു. വൻ ജനപങ്കാളിത്തമാണ് ഓരോ പോളിങ് ബൂത്തിലുമുള്ളത്.

പുതുപ്പള്ളി ജോർജിയൻ സ്കൂളിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും കുടുംബാംഗങ്ങളും മണർകാട് കണിയാംകുന്ന് എൽ.പി.എസിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വോട്ട് രേഖപ്പെടുത്തി. പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം വോട്ട് ചെയ്തു.

പാമ്പാടി എം.ജി.എം. എച്ച്.എസ്. 102-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മന്ത്രി വി.എൻ. വാസവൻ കുടുംബസമേതം

യു​വാ​ക്ക​ൾ ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യാ​കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി ആ​രാ​ക​ണ​മെ​ന്ന്​ ജ​നം ഇന്ന് വി​ധി​യെ​ഴു​തും. രാ​വി​ലെ ഏ​ഴിന് തുടങ്ങിയ​ പോ​ളി​ങ് വൈ​കീ​ട്ട്​ ആ​റിന് പൂർത്തിയാകും​. 182 പോ​ളി​ങ് ബൂ​ത്താ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്​. ഇ​തി​ൽ പ​ത്തെ​ണ്ണം പൂ​ർ​ണ​മാ​യും വ​നി​ത​ക​ളാ​കും നി​യ​ന്ത്രി​ക്കു​ക. എ​ല്ലാ ബൂ​ത്തി​ലും വെ​ബ്കാ​സ്റ്റി​ങ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച 5.30 മു​ത​ൽ പോ​ളി​ങ് അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ ന​ട​പ​ടി​ക​ൾ ക​ല​ക്‌​ട​റേ​റ്റി​ലെ ക​ൺ​ട്രോ​ൾ റൂ​മി​ലൂ​ടെ ത​ത്സ​മ​യം വീ​ക്ഷി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഏ​ഴ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു.​ഡി.​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ൻ, എ​ൽ.​ഡി.​എ​ഫി​ന്‍റെ ജെ​യ്ക്​ സി. ​തോ​മ​സ്, ബി.​ജെ.​പി​യു​ടെ ജി. ​ലി​ജി​ൻ ലാ​ൽ, ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ ലൂ​ക്ക്​ തോ​മ​സ്​ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മാ​യു​ള്ള​ത്. ഇ​വ​ർ​ക്ക്​ പു​റ​മെ പി.​കെ. ദേ​വ​ദാ​സ്, ഷാ​ജി, സ​ന്തോ​ഷ്​ പു​ളി​ക്ക​ൽ എ​ന്നീ മൂ​ന്ന്​ സ്വ​ത​ന്ത്ര​ന്മാ​രു​മു​ണ്ട്. 53 വ​ർ​ഷം എം.​എ​ൽ.​എ​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി ജൂ​ലൈ 18ന്​ ​അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ നീ​ങ്ങി​യ​ത്.

90,281 സ്ത്രീ​ക​ളും 86,132 പു​രു​ഷ​ന്മാ​രും നാ​ല്​ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റു​ക​ളും ഉ​ൾ​പ്പെ​ടെ 1,76,417 വോ​ട്ട​ർ​മാ​രാ​ണ്​ പു​തു​പ്പ​ള്ളി​യി​ലു​ള്ള​ത്. ഇ​തി​ൽ 957 പേ​ർ പു​തി​യ വോ​ട്ട​ർ​മാ​രാ​ണ്. 2021ൽ 9044 ​വോ​ട്ടി​നാ​ണ്​ ഉ​മ്മ​ൻ ചാ​ണ്ടി​ വി​ജ​യി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പൊ​തു​നി​രീ​ക്ഷ​ക​രെ​യും ചെ​ല​വ്, പൊ​ലീ​സ് നി​രീ​ക്ഷ​ക​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

സു​ര​ക്ഷ​ക്കാ​യി 675 അം​ഗ പൊ​ലീ​സ് സേ​ന​യെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വോ​ട്ടെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്​ 872 ഉ​ദ്യോ​ഗ​സ്ഥ​രാ​ണു​ള്ള​ത്. വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്താ​ൻ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ണ്. ഈ​ മാ​സം എ​ട്ടി​ന്​ കോ​ട്ട​യം മാ​ർ ബ​സേ​ലി​യോ​സ്​ കോ​ള​ജി​ലാ​ണ്​ വോ​ട്ടെ​ണ്ണ​ൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe