പുതുവർഷ പുലരിയിൽ അപകടം: സ്കൂട്ടറിൽ റെയിൽവേ പാളം മുറിച്ചുകടക്കവേ ട്രെയിനിടിച്ചു വിദ്യാർഥി മരിച്ചു

news image
Jan 1, 2024, 7:28 am GMT+0000 payyolionline.in

കോഴിക്കോട്: പുതുവത്സര ആഘോഷം കഴിഞ്ഞു സ്കൂട്ടറിൽ മടങ്ങിയ വിദ്യാർഥി റെയിൽവേ പാളം മുറിച്ചുകടക്കവേ ട്രെയിനിടിച്ച് മരിച്ചു. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.

പാളം മുറിച്ചുകടക്കവേ തുരന്തോ എക്സ്പ്രസ്  ഇടിക്കുകയായിരുന്നു. ഗാന്ധി റോഡ് മേൽപാലത്തിനടിയിൽ നിരോധിത മേഖലയിൽ ഇന്ന് പുലർച്ചെ 1.15നാണ് അപകടം നടന്നത്. പ്രധാന റോഡുകൾ ബ്ലോക്കായതിനാൽ ആദിലും സുഹൃത്ത് സംഘവും ഇടവഴിയിലൂടെ പോവുകയായിരുന്നു.

കോഴിക്കോട് ബീച്ചിൽ പുതുവത്സര ആഘോഷത്തിനായി രണ്ടു ബൈക്കുകളിലായി എത്തിയതായിരുന്നു നാലംഗ സംഘം. ആദിലിനൊപ്പം മറ്റൊരു സുഹൃത്തും സ്കൂട്ടറിലുണ്ടായിരുന്നു. സുഹൃത്ത് ചാടി രക്ഷപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe