പുനെയിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാലം തകർന്നു വീണ് 6 മരണം; 20ലേറെപ്പേർ ഒഴുക്കിൽപ്പെട്ടതായി സംശ‍യം, രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു

news image
Jun 15, 2025, 12:54 pm GMT+0000 payyolionline.in

പുനെ: പുനെയിൽ ഇന്ദ്രയാനി നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന പാലം തകർന്ന് വീണു 6 പേർ മരിച്ചു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടം നടന്നയുടൻ എൻ.ഡി.ആർ.എഫ് അടക്കമുള്ള രക്ഷാ സംഘങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുകയാണ്. 8 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് സ്ത്രീകൾ ഇപ്പോഴും തകർന്ന പാലത്തിനു താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെ തുടർന്ന് റെഡ് അലർട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe