പെരിന്തൽമണ്ണയിൽ ഭക്ഷ്യോപയോഗത്തിനായി ബേക്കറിയിൽ സൂക്ഷിച്ച 33 ട്രേ ചീമുട്ട ആരോഗ്യ വിഭാഗം നശിപ്പിച്ചു

news image
Aug 4, 2023, 4:32 pm GMT+0000 payyolionline.in

പെരിന്തൽമണ്ണ: ഭക്ഷ്യോപയോഗത്തിനായി ബേക്കറിയിൽ സൂക്ഷിച്ച വസ്തുക്കൾ നഗരസഭ ആരോഗ്യ വിഭാഗം പരിശോധിച്ചപ്പോൾ കണ്ടത് 33 ട്രേ നിറയെ ചീമുട്ട. ദുർഗന്ധം വമിക്കുന്ന മുട്ടകൾ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പിടിച്ചെടുത്തു നശിപ്പിച്ചു. ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി.

മുനിസിപ്പൽ ആക്ട് പ്രകാരം പിഴ, പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ജി. മിത്രൻ അറിയിച്ചു. ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഇഖ്ബാൽ, രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സംസ്ഥാനത്ത് സജീവമായിരുന്ന ഭക്ഷ്യപരിശോധന ഇടക്കാലത്ത് നിലച്ചിരുന്നു. ബേക്കറികൾ, കൂൾബാറുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് നഗരസഭ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe