പെരിയ ഇരട്ടകൊലക്കേസ്: സികെ ശ്രീധരനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്, നിയമനടപടികളുമായി കൊല്ലപ്പെട്ടവരുടെ കുടുംബം

news image
Dec 18, 2022, 4:50 am GMT+0000 payyolionline.in

കാസർകോട്: പെരിയ ഇരട്ട കൊല കേസിലെ വക്കാലത്ത് വിവാദത്തിൽ അഡ്വ.സി.കെ.ശ്രീധരനെ രാഷ്ട്രീയമായി നേരിടാൻ കോൺഗ്രസ്. സിപിഎം നിർദേശ പ്രകാരമാണ് ശ്രീധരൻ ഒൻപത് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് കോൺഗ്രസ് നിലപാട്. ഇത് മുൻ നിർത്തി വരും ദിവസങ്ങളിൽ പ്രതിഷേധ പരിപാടികൾ സജീവമാക്കാനാണ് തീരുമാനം. ഇന്നലെ രാത്രി ശ്രീധരന്റെ കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. വീടിന് മുന്നിൽ പിച്ചചട്ടി സമർപ്പിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പിരിഞ്ഞു പോയത്.

 

കെ.സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും സി കെ ശ്രീധരനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.സി കെ ശ്രീധരന്റെ വഞ്ചന രാഷ്ട്രീയമായി തുറന്ന് കാട്ടുമെന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസലും വ്യക്തമാക്കി.അതേസമയം കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും കുടുംബങ്ങൾ നിയമപരമായി സി കെ ശ്രീധരനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe