പെരിയ കേസിൽ 10 പ്രതികളെ വെറുതെ വിട്ടതിന് കാരണം സിപിഎം – കോൺഗ്രസ് ഒത്തുതീർപ്പെന്ന് കെ സുരേന്ദ്രൻ

news image
Dec 28, 2024, 8:54 am GMT+0000 payyolionline.in

ദില്ലി: ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കൾ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ സി.പി.എമ്മും കോൺഗ്രസുമായി ഒത്തുതീർപ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെവിട്ടത്. കേരളാ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കിൽ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.തൃശ്ശൂരിലെ കേക്ക് വിവാദത്തിൽ വിഎസ് സുനിൽകുമാറിൻ്റേത് അനാവശ്യ പ്രതികരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃശ്ശൂർ മേയറെ മാത്രമല്ല തങ്ങൾ കണ്ടതെന്നും തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് ബിജെപിക്കാരുടെ മാത്രം വോട്ട് കൊണ്ടല്ല. തൃശ്ശൂരിലെ തോൽവിയുടെ കാരണം പരിശോധിച്ച് തിരുത്തുകാണ് സുനിൽകുമാർ ചെയ്യേണ്ടത്. ഇതുവരെ ഒരു ക്രിസ്മസ് ആശംസയെങ്കിലും സുനിൽകുമാർ നൽകിയിട്ടുണ്ടോ? ഞങ്ങൾ ഒരു നല്ല കാര്യം ചെയ്തതിനെ എന്തിനാണ് വിമർശിക്കുന്നത്? സുനിൽകുമാറിന്റെ പ്രതികരണത്തിൽ നിന്ന് അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നത് ജനം അത് അംഗീകരിക്കാത്തത് കൊണ്ടാണ്. രാഷ്ട്രീയത്തിൽ എന്തിനാണ് ക്രിസ്തുമസ് ചർച്ചയാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe