തയാറാക്കിയത് : ഷേഖാ ഹാഷിം
ഇത്തവണത്തെ പെരുന്നാളിന് തലശ്ശേരി സ്പെഷ്യൽ ചിക്കൻ ദം ബിരിയാണി തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
ചിക്കൻ – 1 കിലോ ഗ്രാം
സവാള- 3 എണ്ണം (മസാലയ്ക്ക്), 2 എണ്ണം (വറുക്കാൻ)
ഇഞ്ചി(1)- വെളുത്തുളളി(1)- പച്ചമുളക് (10) പേസ്റ്റ്- 3 ടേബിള്‍സ്പൂണ്‍
തക്കാളി – 2 (വലുത്)
മഞ്ഞൾ പൊടി- 1/2 ടീസ്പൂണ്‍
ബിരിയാണി മസാല – 2 1/2 ടീസ്പൂണ്‍
തൈര്- 2 ടേബിള്‍സ്പൂണ്‍
നാരങ്ങാ നീര് – 1 ടേബിള്‍സ്പൂണ്‍
സവാള പൊരിച്ചത്- 1/2 കപ്പ്
മല്ലിയില- ഒരു കൈ പിടി
പുതിനയില -3 ടേബിള്‍സ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
അരി വേവിക്കാൻ:
കൈമ അരി/ജീരക ശാല അരി – 3 കപ്പ്
മസാലകൾ- ഏലയ്ക്ക(4), കറുവാപ്പട്ട(2), ഗ്രാമ്പൂ(3), ബേ ലീഫ് (1)
നെയ്യ്- 3 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
വെള്ളം- 1 കപ്പ് അരിക്ക് 1 1/2കപ്പ് ചൂട് വെള്ളം
(ഇവിടെ 4 1/2 കപ്പ് എടുത്തിരിക്കുന്നു)
മല്ലിയില- 2 ടേബിള്‍സ്പൂണ്‍
പൊരിച്ച കശുവണ്ടി, ഉണക്ക മുന്തിരി, സവാള- ആവശ്യത്തിന്
പാൽ, മഞ്ഞൾ പടി, റോസ് വാട്ടർ മിക്സ് -2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം അരി നന്നായി കഴുകി കുതിരാൻ ഇടുക.ഇനി രണ്ട് സവാള നേരിയതായി അരിഞ്ഞതും കശുവണ്ടിയും മുന്തിരിയും വെളിച്ചെണ്ണയില് പൊരിച്ചു മാറ്റി വെക്കുക. ഇനി എണ്ണയോ അല്ലെങ്കിൽ നെയ്യും വെളിച്ചെണ്ണയും മിക്സ് ചെയ്ത് ഒരു പാനിൽ ഒഴിച്ച് ചൂടാകുമ്പോൾ 3 സവാള അരിഞ്ഞതും ഇഞ്ചി- വെളുത്തുളളി- പച്ചമുളക് ചതച്ചതും ചേർത്ത് നന്നായി വഴട്ടി കൊടുക്കുക. ശേഷം ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കനുമിട്ട് ഇളക്കി, ബിരിയാണി മസാല, മഞ്ഞൾ പൊടി, തൈര്, തക്കാളി, സവാള പൊരിച്ചത്, മല്ലിയില, പുതിനയില, നാരങ്ങ നീര്, ചിക്കൻ വേവാൻ ആവശ്യമായ ചൂട് വെളളവും ഉപ്പും ഒഴിച്ചു 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. ഇതോടെ ബിരിയാണിക്കുള്ള മസാല റെഡി ആയി.
ഇനി നെയ്യ് ചോറ് തയ്യാറാക്കാൻ ആദ്യം ഒരു പാനിൽ നെയ്യ്, വെളിച്ചെണ്ണ എന്നിവ മിക്സ് ചെയ്ത് ഒഴിച്ച് ചൂടാകുമ്പോൾ എല്ലാ മസാലകളും ഇട്ട് കൊടുത്ത് 2 ടേബിള്‍സ്പൂണ്‍ സവാള അരിഞ്ഞതും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കിയ അരി വെള്ളം വാർത്തു ചേർത്തതിന് ശേഷം ഉപ്പ് കൂടി ചേര്‍ത്ത് 3 മിനിറ്റ് ഇളക്കുക. ഇതിലേക്ക് ചൂട് വെള്ളമൊഴിച്ച് അടച്ച് വെച്ച് വേവിച്ചെടുത്ത് അവസാനം കുറച്ചു മല്ലിയില ചേർക്കുക. ഇത് തയാറാക്കി വെച്ചിരിക്കുന്ന ബിരിയാണി മസാലയിലേക്ക് ചേർത്ത് മുകളിൽ നട്സും ഉണക്കമുന്തിരിയും ഡ്രൈഡ് സവാളയും റോസ് വാട്ടർ മിൽക്ക് മിക്സും മല്ലിയില, പുതിനയില എന്നിവയും ചേർത്തു കുറച്ചു നെയ്യും കൂടെ ചേർത്ത് ഫോയിൽ പേപ്പർ കവർ ചെയ്തു ചെറുതീയിൽ 10 മിനിറ്റ് ദം ഇട്ട് ഫ്ലേയിം ഓഫ് ചെയ്താൽ ബിരിയാണി റെഡി.