പെരുമഴയ്ക്കിടെ അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം; വെള്ളക്കെട്ടിൽ സ്തംഭിച്ച് ഹൈദരാബാദ്

news image
May 8, 2024, 6:42 am GMT+0000 payyolionline.in

ഹൈദരാബാദ്: കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം. ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിലാണ് ദാരുണ സംഭവം. മരിച്ചവരിൽ നാല് വയസ്സുള്ള കുട്ടിയുമുണ്ട്. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർന്ന മതിലിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹം കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച ഹൈദരാബാദിലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തതോടെ ജനജീവിതം സ്തംഭിച്ചു. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ മണിക്കൂറുകള്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും മരങ്ങള്‍ കടപുഴകിവീണു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും വൈദ്യുതി മുടങ്ങി. രക്ഷാപ്രവർത്തനങ്ങള്‍ക്കായി ഡിആർഎഫ് (ഡിസാസ്റ്റർ റിലീഫ് ഫോഴ്‌സ്) സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപറേഷൻ അധികൃതർ മരിച്ചു.

പ്രിൻസിപ്പൽ സെക്രട്ടറി (മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ ആൻഡ് അർബൻ ഡെവലപ്‌മെന്‍റ്) ദനകിഷോറും ജിഎച്ച്എംസി കമ്മീഷണർ റൊണാൾഡ് റോസും നഗരത്തിൽ വെള്ളക്കെട്ടുള്ളഴ ഭാഗങ്ങള്‍ സന്ദർശിച്ചു. ഡിആർഎഫ് ടീമുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe